Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Agricultural

മ​ഴ​ക്കാ​ല​ത്ത് വി​ളസം​ര​ക്ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല

ക​​​ല്‍​പ്പ​​​റ്റ: ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ള​​​ക്കെ​​​ട്ടും ഉ​​​യ​​​ര്‍​ന്ന അ​​​ന്ത​​​രീ​​​ക്ഷ ഈ​​​ര്‍​പ്പ​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ളസം​​​ര​​​ക്ഷ​​​ണ​​​ത്തി​​നു നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി കാ​​​ര്‍​ഷി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല. മ​​​ഴ മാ​​​റി​​​യ ഉ​​​ട​​​ന്‍ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​ധി​​​ക​​​ജ​​​ലം ഒ​​​ഴു​​​ക്കി​​​ക്ക​​​ള​​​യു​​​ക​​​യും ശാ​​​സ്ത്രീ​​​യ രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ​​​റ​​​യു​​​ന്നു.

നെ​​​ല്‍​വ​​​യ​​​ലു​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ലെ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ ബാ​​​ക്ടീ​​​രി​​​യ​​​ല്‍ ലീ​​​ഫ് ബ്ലൈ​​​റ്റ് (ഇ​​​ലക​​​രി​​​ച്ചി​​​ല്‍ രോ​​​ഗം) വ്യാ​​​പി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണ്. രോ​​​ഗം വ​​​രു​​​ന്ന​​​തി​​​നു​​​ മു​​​മ്പു​​​ത​​​ന്നെ ഒ​​​രു ലി​​​റ്റ​​​ര്‍ വെ​​​ള്ള​​​ത്തി​​​ല്‍ 20 ഗ്രാം ​​​സ്യൂ​​​ഡോ​​​മോ​​​ണാ​​​സും 20 മി​​​ല്ലി പ​​​ച്ച​​​ച്ചാ​​​ണ​​​ക ത​​​ളി​​​യും എ​​​ന്ന ക​​​ണ​​​ക്കി​​​ല്‍ ചേ​​​ര്‍​ത്ത് ഇ​​​ല​​​ക​​​ളി​​​ല്‍ ന​​​ന്നാ​​​യി ത​​​ളി​​​ക്ക​​​ണം. ഏ​​​ക്ക​​​റി​​​ന് ര​​​ണ്ട് കി​​​ലോ​​​ഗ്രാം ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ര്‍ 20 തു​​​ണി​​​സ​​​ഞ്ചി​​​ക​​​ളി​​​ല്‍ (ഓ​​​രോ സ​​​ഞ്ചി​​​യി​​​ലും 100 ഗ്രാം ​​​വീ​​​തം) നി​​​റ​​​ച്ച് വ​​​യ​​​ലി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​ വെ​​​ള്ള​​​ത്തി​​​ല്‍ ഇ​​​ട​​​ണം. ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ര്‍ നേ​​​രി​​​ട്ട് വ​​​യ​​​ലി​​​ല്‍ വി​​​ത​​​റ​​​രു​​​ത്.

വാ​​​ഴ​​​ക്കൃ​​​ഷി​​​യി​​​ല്‍ മ​​​ഴ​​​ക്കാ​​​ല​​​ത്ത് റൈ​​​സോം റോ​​​ട്ട് (മാ​​​ണം അ​​​ഴു​​​ക​​​ല്‍) രോ​​​ഗം രൂ​​​ക്ഷ​​​മാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ത​​​ട​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ളം കെ​​​ട്ടി​​​നി​​​ല്‍​ക്കാ​​​തെ ചാ​​​ലു​​​ക​​​ള്‍ തു​​​റ​​​ന്ന് നീ​​​ര്‍​വാ​​​ര്‍​ച്ച ഉ​​​റ​​​പ്പാ​​​ക്ക​​​ണം. രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് ഒ​​​രു ലി​​​റ്റ​​​ര്‍ വെ​​​ള്ള​​​ത്തി​​​ന് 20 ഗ്രാം ​​​എ​​​ന്ന ക​​​ണ​​​ക്കി​​​ല്‍ സ്യൂ​​​ഡോ​​​മോ​​​ണാ​​​സ് ക​​​ല​​​ക്കി ഓ​​​രോ വാ​​​ഴ​​​യു​​​ടെ​​​യും ചു​​​വ​​​ട്ടി​​​ല്‍ അ​​​ഞ്ച് ലി​​​റ്റ​​​ര്‍ വീ​​​തം ഒ​​​ഴി​​​ക്ക​​​ണം. ഗു​​​രു​​​ത​​​ര രോ​​​ഗം ബാ​​​ധി​​​ച്ച ചെ​​​ടി​​​ക​​​ള്‍ ഉ​​​ട​​​ന്‍ നീ​​​ക്കംചെ​​​യ്യ​​​ണം.

കു​​​രു​​​മു​​​ള​​​കി​​​ല്‍ ദ്രു​​​ത​​​വാ​​​ട്ട​​​വും ക​​​മുകില്‍ മ​​​ഹാ​​​ളി​​​യും ജാ​​​തി​​​യി​​​ല്‍ ഇ​​​ല​​​കൊ​​​ഴി​​​ച്ചി​​​ല്‍ രോ​​​ഗ​​​വും പ​​​ട​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണ്. തോ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ള​​​ക്കെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും രോ​​​ഗം ബാ​​​ധി​​​ച്ച ഇ​​​ല​​​ക​​​ളും ഉ​​​ണ​​​ങ്ങി​​​യ കൊ​​​മ്പു​​​ക​​​ളും ശേ​​​ഖ​​​രി​​​ച്ച് ക​​​ത്തി​​​ച്ച ു​​​ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും വേ​​​ണം. മ​​​ഴ മാ​​​റി ഇ​​​ല​​​ക​​​ള്‍ ഉ​​​ണ​​​ങ്ങി​​​യ​​​ശേ​​​ഷം ഒ​​​രു ശ​​​ത​​​മാ​​​നം ബോ​​​ര്‍​ഡോ മി​​​ശ്രി​​​തം ത​​​ളി​​​ക്കു​​​ന്ന​​​ത് രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​ന്‍ സ​​​ഹാ​​​യി​​​ക്കും.

ത​​​ക്കാ​​​ളി, മു​​​ള​​​ക്, വ​​​ഴു​​​ത​​​ന, വെ​​​ണ്ട, പ​​​യ​​​ര്‍, പാ​​​വ​​​ല്‍, പ​​​ട​​​വ​​​ലം, വെ​​​ള്ള​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ വേ​​​ര് അ​​​ഴു​​​ക​​​ല്‍, വാ​​​ട്ടം, ഇ​​​ല​​​പ്പു​​​ള്ളി, കാ​​​യചീ​​​യ​​​ല്‍ തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കാം. തോ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ളം കെ​​​ട്ടി​​​നി​​​ല്‍​ക്കാ​​​തെ ചാ​​​ലു​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ക​​​യും രോ​​​ഗം ബാ​​​ധി​​​ച്ച ഇ​​​ല​​​ക​​​ളും കാ​​​യ്ക​​​ളും ശേ​​​ഖ​​​രി​​​ച്ച് ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും വേ​​​ണം. ഒ​​​രു ലി​​​റ്റ​​​ര്‍ വെ​​​ള്ള​​​ത്തി​​​ല്‍ 20 ഗ്രാം ​​​സ്യൂ​​​ഡോ​​​മോ​​​ണാ​​​സ് ക​​​ല​​​ക്കി ചെ​​​ടി​​​ക​​​ളു​​​ടെ ചു​​​വ​​​ട്ടി​​​ലും ഇ​​​ല​​​ക​​​ളി​​​ലും ത​​​ളി​​​ക്കു​​​ന്ന​​​ത് രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് ഉ​​​ത്ത​​​മ​​​മാ​​​ണ്. പ​​​ട​​​രു​​​ന്ന വി​​​ള​​​ക​​​ള്‍​ക്ക് താ​​​ങ്ങ് ഉ​​​റ​​​പ്പാ​​​ക്കി കാ​​​യ്ക​​​ള്‍ മ​​​ണ്ണി​​​ല്‍ സ്പ​​​ര്‍​ശി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ശ്ര​​​ദ്ധി​​​ക്ക​​​ണം.


മ​​​ഴ പെ​​​യ്യു​​​ന്ന സ​​​യം കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളും കു​​​മി​​​ള്‍​നാ​​​ശി​​​നി​​​ക​​​ളും പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണം. മ​​​ഴ അ​​​വ​​​സാ​​​നി​​​ച്ച് ഇ​​​ല​​​ക​​​ള്‍ ന​​​ന്നാ​​​യി ഉ​​​ണ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മേ സ​​​സ്യ​​​സം​​​ര​​​ക്ഷ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​വൂ.

Latest News

Corehub Up